കിവീസിനെ വീഴ്ത്തി കംഗാരുക്കള്‍ക്ക് പരമ്പരഓക്‌ലന്‍ഡ്: ത്രിരാഷ്ട്ര പരമ്പരയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായി മുന്നേറിയ ആസ്‌ത്രേലിയയ്ക്ക് ഫൈനല്‍ മല്‍സരത്തിലും പിഴച്ചില്ല. ന്യൂസിലന്‍ഡിന്റെ തട്ടകമായ ഓക്‌ലന്‍ഡില്‍ വച്ച് നടന്ന ഫൈനല്‍ മല്‍സരം മഴ മൂലം കുതിര്‍ന്നപ്പോള്‍ 19 റണ്‍സിനാണ് ആസ്‌ത്രേലിയ ആതിഥേയരെ പരാജയപ്പെടുത്തി കിരീടം ചൂടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 150 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആസ്‌ത്രേലിയ  14.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 121 റണ്‍സില്‍ നില്‍ക്കേ മഴ വില്ലനായി. പിന്നീട് കളി നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് പ്രകാരം 14.4 ഓവറില്‍ ജയിക്കാന്‍ 103 റണ്‍സ് മാത്രം വേണ്ടിയിരുന്ന ആസ്‌ത്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു. ആസ്‌ത്രേലിയന്‍ ബാറ്റിങ് നിരയിലെ  ഡിആര്‍ക്കി ഷോട്ടിന്റെ അര്‍ധ സെഞ്ച്വറിയാണ്(30 പന്തില്‍ 50) വിജയം എളുപ്പമാക്കിയത്. ഡേവിഡ് വാര്‍ണറും(25) ഗ്ലെന്‍ മാക്‌സ്‌വെല്ലും(20*) ആരോണ്‍ ഫിഞ്ചും(18*) ഓസീസ് നിരയില്‍ തിളങ്ങി. ബൗളിങ് നിരയില്‍ മൂന്ന് വിക്കറ്റെടുത്ത ആഷ്ടന്‍ ആഗറിന്റെയും രണ്ട് വീതം വിക്കറ്റുകളെടുത്ത ആന്‍ഡ്രൂ ടൈയുടെയും കെയ്ന്‍ റിച്ചാര്‍ഡ്‌സന്റെയും ബൗളിങാണ് കിവീസിനെ 150 റണ്‍സില്‍ വരിഞ്ഞുമുറുക്കിയത്. ആഷ്ടന്‍ ആഗറാണ് കളിയിലെ താരം. ആസ്‌ത്രേലിയന്‍ കൂറ്റനടിക്കാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പരമ്പരയിലെ താരം. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിരയില്‍ പുറത്താവാതെ 43 റണ്‍സെടുത്ത റോസ് ടെയ്‌ലറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ 150 ലെത്തിച്ചത.്

RELATED STORIES

Share it
Top