കിഴൂര്‍ ഗവ. യുപി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്പയ്യോളി: ഓരോ മണ്ഡലത്തിലും ഓരോ യുപി സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിപ്രകാരം കൊയിലാണ്ടി മണ്ഡലത്തില്‍ കിഴൂര്‍ ഗവ. യുപി സ്‌കൂളിനെ തിരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 2.30 സ്‌കൂള്‍ ഹാളില്‍ വിദ്യാലയവികസന സെമിനാര്‍ നടക്കും. കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നഗരസഭാ അധ്യക്ഷ അഡ്വ. പി കുല്‍സു ഉദ്ഘാടനം ചെയ്യും. പ്രമീള എടക്കുടി അധ്യക്ഷത വഹിക്കും. രണ്ട് കോടി രൂപ ചെലവില്‍ ഭൗതികസാഹചര്യം ഒരുക്കാനാണ് പദ്ധതിയെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രമീള എടക്കുടി, ടി കെ മുകുന്ദന്‍, സത്യന്‍ തുറശ്ശേരിക്കടവ് അശോകന്‍ മാതാണ്ടി, എം വി ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കടുത്തു.വിദ്യാര്‍ത്ഥി ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്ത സെനിന്‍ റാഷി.   വിദ്യാര്‍ത്ഥി ജനത എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് , വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ജി ജിയോളജി വിഭാഗം വിദ്യാര്‍ത്ഥിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലോഹ്യ സ്‌റ്റെഡി സര്‍ക്കിള്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു

RELATED STORIES

Share it
Top