കിഴക്കന്‍ പേരാമ്പ്രയിലെ ചായികുളം ജലസമൃദ്ധിയില്‍

പേരാമ്പ്ര:  കഴിഞ്ഞ മൂന്നു ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ പേരാമ്പ്രയിലെ ചായികുളം ജലസമൃദ്ധമായി . കൂത്താളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വിളയാട്ടുകണ്ടി മുക്ക് കുരുവത്ത് കണ്ടിതാഴ കോക്കാട് റോഡിലാണ് ചായികുളം സ്ഥിതി ചെയ്യുന്നത് . പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അഞ്ചരലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നീന്തല്‍ കുളത്തിന്റെ ആകൃതിയില്‍ പടവുകള്‍ കെട്ടി കുളം നവീകരിച്ചത്. സംരക്ഷണഭിത്തിയുമുണ്ട് . ഇയ്യിടെ അത് സൗന്ദര്യവല്‍ക്കരിച്ചു . 80 മീറ്റര്‍ നീളമുണ്ട്.
20 മീറ്റര്‍ വീതിയുമുണ്ട്കുളത്തിന്. കടുത്ത വേനലില്‍ പോലും വറ്റാറില്ല. ഇപ്പോള്‍ ഇരുപത് അടിയോളം ഉയരത്തില്‍ വെള്ളമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. പരിസരത്തു നിന്നുമാത്രമല്ല ദൂരെദിക്കുകളില്‍ നിന്നും കുട്ടികളുള്‍പെടെ നീന്താനെത്തുന്നുണ്ട് ഇവിടെ. പേരാമ്പ്ര, ചെമ്പ്ര, പന്തിരിക്കര, കൂത്താളി, കടിയങ്ങാട് ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് റോഡ് സൗകര്യമുണ്ട്.
പേരാമ്പ്രയില്‍ നിന്ന് താനിക്കണ്ടി വഴി ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിലേക്കുള്ള എളുപ്പമാര്‍ഗമാണിത്. വേനല്‍ കാലത്ത് മേഖലയിലെ നിരവധി കിണറുകള്‍ക്ക് ഇത് സ്വാഭാവിക ജലസംഭരണിയാണ് .നീന്തല്‍ കുളത്തിന് പുറമെ ജല പദ്ധതിയായും ഇത് ഉപയോഗിക്കാം . കനത്ത മഴ കാരണം കുളക്കരയിലെ 200 മീറ്ററോളം റോഡ് കുണ്ടും കുഴിയുമായിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top