കിഴക്കന്‍ ഗൂത്ത: വിമതര്‍ കീഴടങ്ങിയതായി റിപോര്‍ട്ട്്‌

ബെയ്‌റൂത്ത്: ശക്തമായ വ്യോമാക്രമണം കാരണം സിവിലിയന്‍മാര്‍ കൂട്ട പലായനം ചെയ്യുന്ന, വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ അസദ് സൈന്യം വിജയത്തിനരികിലെന്ന്് റിപോര്‍ട്ട്്.  വിമതര്‍ കീഴടങ്ങാന്‍ തയ്യാറായതായും റിപോര്‍ട്ടുണ്ട്്. അസദിന്റെ സഖ്യകക്ഷിയായ റഷ്യയുടെ മധ്യസ്ഥതയില്‍ വിമതര്‍ ഗൂത്ത വിടാന്‍ തയ്യാറായെന്നാണ് റിപോര്‍ട്ടുകള്‍.
വിമതരുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ ഹറസ്ത നഗരത്തില്‍ നിന്നും 15 ബസ്സുകളിലായി ആളുകളെ വടക്കു പടിഞ്ഞാറന്‍ ഗ്രാമങ്ങളിലേക്കു മാറ്റിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഹറസ്ത അസദ് സൈന്യത്തിനു വിട്ടുകൊടുക്കാനാണ് അഹ്്‌റാന്‍ അല്‍ ഷാം  വിമത വിഭാഗത്തിന്റെ തീരുമാനം. പിന്നീട് ദൗമ, ജോബാര്‍, ഈന്‍ തിര്‍മ, അര്‍ബിന്‍, സമാല്‍ക ഭാഗങ്ങള്‍ മാത്രമാണ് വിമതരുടെ നിയന്ത്രണത്തില്‍ അവശേഷിക്കുക.    സമാല്‍ക്കയില്‍ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനകള്‍ അറിയിച്ചു. ഫെബ്രുവരി 18 മുതല്‍ സിറിയന്‍ ആക്രമണത്തത്തില്‍ കിഴക്കന്‍ ഗൂത്തയില്‍ 1500 പേര്‍ കൊല്ലപ്പെട്ടതായി എസ്ഒഎച്ച്ആര്‍ അറിയിച്ചു. അതേസമയം, ബുധനാഴ്ച മുതല്‍ ഗൂത്തയിലെ ദൗമയില്‍ നിന്നു 4000 പേര്‍ പലായനം ചെയ്തതതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി.
ഇദ്‌ലിബില്‍ സ്‌കൂളിനു നേരേയുണ്ടായ വ്യോമാക്രമണത്തില്‍ 16 കുട്ടികള്‍ അടക്കം 20 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. നേരത്തെ അല്‍ഖാഇദയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഹയാത്ത് തഹ്്‌റീര്‍ അല്‍ ഷാമിന്റെ നിയന്ത്രണത്തിലുള്ള ചെക്‌പോയിന്റിനടുത്തായിരുന്നു ആക്രമണം.

RELATED STORIES

Share it
Top