കില്ലറാണ് ടെയ്‌ലര്‍, സൈലന്റ് കില്ലര്‍; ഇംഗ്ലീഷ് പടയെ തല്ലിപ്പറത്തി കിവീസിന് ജയംഡൂണ്‍ലിന്‍:  റോസ് ടെയ്‌ലര്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്ത മല്‍സരത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് കിവീസിന്റെ ജയം. ജയത്തോടെ ന്യൂസിലന്‍ഡ് അഞ്ച് മല്‍സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയില്‍ നാലെണ്ണം പൂര്‍ത്തിയായപ്പോള്‍  2-2ന്റെ സമനിലയിലാക്കി. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു.  സന്ദര്‍ശകര്‍ ജോണി ബെയര്‍‌സ്റ്റോവിന്റെയും(138) ജോ റൂട്ടിന്റെയും(102) സെഞ്ച്വറി മികവില്‍ ഒമ്പത് വിക്കറ്റിന് 335 റണ്‍സിന്റെ കൂറ്റന്‍  സ്‌കോര്‍ ആതിഥേയര്‍ക്ക് മുന്നില്‍വച്ചപ്പോള്‍  റോസ് ടെയ്‌ലറിന്റെ (181*) സെഞ്ച്വറി മികവില്‍ കിവീസ് വിജയം കൈപിടിയിലൊതുക്കുകയായിരുന്നു. റോസ് ടെയ്‌ലറാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത.് ജേസന്‍ റോയും(41 പന്തില്‍ 42) ജോണി ബെയര്‍സ്‌റ്റോയും  ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 10.2 ഓവറില്‍ 77 റണ്‍സെടുത്തു. പിന്നീട് ഒത്തുചേര്‍ന്ന ജോ റൂട്ടും ബെയര്‍‌സ്റ്റോയും ചേര്‍ന്ന് കിവീസ് ബൗളര്‍മാരെ വാഴാന്‍ സമ്മതിക്കാതെ കശക്കിയെറിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും കുറിച്ചു. ശേഷം സ്‌കോര്‍ബോര്‍ഡില്‍ 267 റണ്‍സ് ചേര്‍ന്നപ്പോള്‍ 104 പന്തില്‍ 14 ഫോറും ഏഴ് സിക്‌സറും പറത്തിയ ജോണി ബെയര്‍‌സ്റ്റോവിനെ കോളിന്‍ മണ്‍റോ സൗത്തിയുടെ കൈയിലെത്തിച്ച് കൂട്ടുകെട്ട് പൊളിച്ചു.  അവസാന ഓവറില്‍ ടോം കുറാന്‍ (10 പന്തില്‍ 22) കത്തിക്കയറിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 335 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ബാറ്റിങിനിറങ്ങിയ കിവീസ് നിരയില്‍ ടോം ലാഥമും (71) കെയ്ന്‍ വില്യാംസനും (45) റോസ് ടെയ്‌ലറിന് മികച്ച പിന്തുണ നല്‍കി. 147 പന്തില്‍ 17 ഫോറും ആറ് സിക്‌സറും ഉള്‍പ്പെടെയാണ് ടെയ്‌ലര്‍ പുറത്താവാതെ 181 റണ്‍സ് വാരിക്കൂട്ടിയത്.

RELATED STORIES

Share it
Top