കിര്‍കുക്കിലെ സേനാ താവളത്തില്‍ ഐഎസ് ആക്രമണംബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ സൈനിക താവളത്തിനു നേരെ ഐഎസ് നടത്തിയ ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ രണ്ടുപേര്‍ യുഎസ് സൈനിക ഉപദേശകര്‍ താവളമടിച്ച കിര്‍കുക്കിലെ കെ 1 താവളത്തിന്റെ കവാടത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി ഒറ്റുകാരെയും കുരിശ്‌പോരാളികളെയും വധിച്ചതായി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത  ഐഎസ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.അതേസമയം, കിര്‍കുക്കില്‍ സൈനിക യൂനിഫോമില്‍ ആക്രമണം നടത്താനെത്തിയ മൂന്നു പേരെ വധിച്ചതായി കുര്‍ദ് പെഷ്മര്‍ഗ അറിയിച്ചു.

RELATED STORIES

Share it
Top