കിരീടത്തോടടുത്ത് ബാഴ്‌സ, അത്‌ലറ്റികോ ബില്‍ബോയെ തകര്‍ത്തു


ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ കിരീടത്തോടടുത്ത് ബാഴ്‌സലോണ. സ്വന്തം തട്ടകമായ ക്യാംപ് നൗ മൈതാനത്ത് അത്‌ലറ്റികോ ബില്‍ബോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സലോണ കീഴടക്കിയത്. 8ാം മിനിറ്റില്‍ പാക്കോയുടെ ഗോളിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. പിന്നീട് 30ാം മിനിറ്റില്‍ ലയണല്‍ മെസ്സിയും ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടു. രണ്ടുഗോളുകളും പിറന്നത് ആദ്യ പകുതിയില്‍ ആയിരുന്നു. രണ്ടാം പകുതിയില്‍ ബാഴ്‌സയെ ഗോളടിപ്പിക്കാതെ തടുത്തിട്ടെങ്കിലും ആദ്യ പകുതിയിലെ രണ്ട് ഗോളിന്റെ കരുത്തില്‍ ബാഴ്‌സ വിജയം സ്വന്തമാക്കുകയായിരുന്നു. നിലവില്‍ 75 പോയിന്റുകളോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അക്കൗണ്ടില്‍ 64 പോയിന്റുകളാണുള്ളത്.

RELATED STORIES

Share it
Top