കിരീടം നേടിയിട്ടും വിജയദാഹം തീരാതെ മാഞ്ചസ്റ്റര്‍ സിറ്റി; വെസ്റ്റ്ഹാമിനെതിരേ വമ്പന്‍ ജയം


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ചിട്ടും വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. വെസ്റ്റ്ഹാമിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് സിറ്റിപ്പട പരാജയപ്പെടുത്തിയത്. മല്‍സരത്തിന്റെ 13ാം മിനിറ്റില്‍ ലിറോയ് സാനെയിലൂടെ സിറ്റി അക്കൗണ്ട് തുറന്നു.  27ാം മിനിറ്റില്‍ പാബ്ലോ സാബലേറ്റയുടെ സെല്‍ഫ് ഗോളിലൂടെ സിറ്റിയുടെ അക്കൗണ്ടില്‍ രണ്ടാം ഗോളും പിറന്നു. എന്നാല്‍ 42ാം മിനിറ്റില്‍ ക്രെസ്‌വെല്ലിലൂടെ വെസ്റ്റ്ഹാം ഒരു ഗോള്‍ മടക്കി. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 2-1ന്റെ ലീഡോടെയാണ് സിറ്റി കളം പിരിഞ്ഞത്.
രണ്ടാം പകുതിയിലും ഗോള്‍ വേട്ടതുടര്‍ന്ന സിറ്റിക്ക് വേണ്ടി 53ാം മിനിറ്റില്‍ ഗെബ്രിയേല്‍ ജീസസ് മൂന്നാം ഗോള്‍ സമ്മാനിച്ചു. 64ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ വകയായിരുന്നു സിറ്റിയുടെ നാലാം ഗോള്‍. പിന്നീട് ഗോളകന്ന് നിന്നതോടെ 4-1ന്റെ ആവേശ ജയം സിറ്റിക്കൊപ്പം നില്‍ക്കുകയായിരുന്നു.

RELATED STORIES

Share it
Top