കിമ്മുമായി രണ്ടാം ഉച്ചകോടി ഉടന്‍: ട്രംപ്

ന്യൂയോര്‍ക്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി രണ്ടാമത്തെ ഉച്ചകോടി ഉടനുണ്ടാവുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മുണ്‍ജെ ഇന്നിനൊപ്പം യുഎന്‍ ആസ്ഥാനത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നതില്‍ നിന്ന് ഉത്തര കൊറിയയുമായി ബന്ധം മെച്ചപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയുമായുള്ള ബന്ധം വളരെ നല്ലരീതിയില്‍ മുന്നോട്ടുപോവുകയാണ്. രണ്ടാമത് ഉച്ചകോടിക്കു വേണ്ടിയുള്ള നീക്കങ്ങള്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്നും അടുത്തു തന്നെ അതു നടക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളെത്തുടര്‍ന്നു വാക്‌പോര് നടത്തിയ നേതാക്കള്‍ ഇക്കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ വച്ചാണ് ആദ്യ കൂടിക്കാഴ്ച നടത്തിയത്.

RELATED STORIES

Share it
Top