കിഫ് ബിയുടെ ലക്ഷ്യം അടിസ്ഥാന സൗകര്യ വികസനം; മന്ത്രി പ്രഫ.സി രവീന്ദ്രനാഥ്ചാലക്കുടി: സംസ്ഥാന ബജറ്റിന്റെ തുകയുടെ ആറിരിട്ടി പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടെന്നും ഇത് ശരിയായ വിധത്തില്‍ വിനയോഗിക്കുന്നതിനാണ് കിഫ്ബി രൂപീകരിച്ചിട്ടുളളതെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. കിഫ്ബി വഴി പണം സമാഹരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുക്കാട്, ചാലക്കുടി നിയോജകമണ്ഡലങ്ങളെ സമ്പൂര്‍ണ്ണ വൈദ്യൂതീകരണ മണ്ഡലമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. കൊടകര എന്‍എച്ച്ഫ്‌ളൈ ഓവര്‍ ജങ്്ഷനിലായിരുന്നു പ്രഖ്യാപന സമ്മേളനത്തില്‍ ബി ഡി ദേവസ്സി എം എ ല്‍ എ അദ്ധ്യക്ഷത വഹിച്ചു. വെളിച്ചമില്ലാത്ത ഗ്രാമങ്ങളുളള ലോകത്ത് വെളിച്ചമില്ലാത്ത വീടില്ലാ എന്ന തലത്തിലേക്ക് എത്തുക എന്നത് ചെറിയ കാര്യമല്ലെന്നും മികച്ച ആസൂത്രണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞതിന്റെ കാരണമെന്നും മന്ത്രി് പറഞ്ഞു. പുതുക്കാട് മണ്ഡലത്തിലെ അളഗപ്പനഗര്‍, മറ്റത്തൂര്‍, നെന്‍മണിക്കര, പറപ്പൂക്കര, പുതുക്കാട്, തൃക്കൂര്‍, വലച്ചിറ, വരന്തരപ്പിളളി ഗ്രാമപ്പഞ്ചായത്തുകളിലെ 703 വീടുകളില്‍ വൈദ്യൂതി എത്തിക്കാന്‍ 78.95 ലക്ഷം രൂപയും ചാലക്കുടി മണ്ഡലത്തിലെ ചാലക്കുടി മുന്‍സിപ്പാലിറ്റിയും അതിരപ്പിളളി, കൊടകര, പരിയാരം, കോടശേരി, മേലൂര്‍, കൊരട്ടി, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിലെ 635 വീടുകളില്‍ വൈദ്യൂതി എത്തിക്കാന്‍ 55.33 ലക്ഷം രൂപയും ചെലവഴിച്ചു. ഇതിനുപുറമേ അതിരപ്പളളി ഗ്രാമപ്പഞ്ചായത്തില്‍ വനത്തിനുളളിലെ ആദിവാസി കോളിനികളില്‍ ലൈന്‍ വലിച്ച് വൈദ്യൂതി എത്തിക്കാന്‍ 143 ലക്ഷം രൂപയും ചെലവഴിച്ചു. എംഎല്‍എ മാരുടെ വികസന ഫണ്ടില്‍ നിന്നും 50 ശതമാനം തുക അനുവദിച്ചാണ് പദ്ധതി സാധ്യമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് ഷീല വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി സോമന്‍, കെ കെ ഷീജു, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍ കൊടകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രസാദന്‍, മറ്റത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് പി സി സുബ്രന്‍, പുതുക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് അമ്പിളി ശിവരാജന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top