കിഫ്ബിക്കെതിരായ പരാമര്‍ശം; സഭയില്‍ ബഹളംതിരുവനന്തപുരം: കിഫ്ബിക്കെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയം തള്ളിയതോടെ നിയമസഭയില്‍ ബഹളം. പ്രതിപക്ഷം സമര്‍പ്പിച്ച വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ സബ്മിഷനായി പരിഗണിക്കാമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഇതിനു പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. വി.ഡി സതീശന്‍ എം.എല്‍.എയാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ നോട്ടീസ് നല്‍കിയത്. ബജറ്റില്‍ പ്രഖ്യാപിക്കാതെ ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബിയുടെ പേരില്‍ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

[related]

RELATED STORIES

Share it
Top