കിണറ്റില്‍ വീണ വൃദ്ധനെയും യുവാവിനെയും രക്ഷപ്പെടുത്തി

കോതമംഗലം: കിണറ്റില്‍ വീണ വൃദ്ധനെയും രക്ഷക്കെത്തി അപകടത്തില്‍പ്പെട്ട യുവാവിനെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കാല്‍വഴുതി കിണറില്‍ വീണ വൃദ്ധനെയും രക്ഷിക്കാനിറങ്ങിയ യുവാവിനെയുമാണ് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. പോത്താനിക്കാട് പഞ്ചായത്തിലെ കോന്തന്‍പാറ ഭാഗത്ത് കോട്ടക്കുടി പൗലോസ്(81) കാ ല്‍ വഴുതി കിണറില്‍ വീണത്. നാട്ടുകാരുടെ നിലവിളികേട്ട് ഓടി വന്ന യുവാവും വൃദ്ധനെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടി. എന്നാല്‍ വൃദ്ധനും യുവാവും കിണറ്റില്‍പ്പെട്ടുപോയതല്ലാതെ കര കയറാനായില്ല. തുടര്‍ന്ന് സ്ഥലതെത്തിയ കല്ലൂര്‍ക്കാട് ഫയര്‍ഫോഴ്‌സ് സംഘത്തിലെ ലീഡിങ് ഫയര്‍മാന്‍ മുഹമ്മദ് ഷാഫിയാണ് മറ്റു ജീവനക്കാരുടെ സഹായത്തോട സാഹസികമായി കിണറില്‍ ഇറങ്ങി ഇരുവരെയും രക്ഷപ്പെടുത്തിയത്. കലൂര്‍ക്കാട് ഫയര്‍ഫോഴ്‌സ് യൂനിറ്റിലെ ലീഡിങ് ഫയര്‍മാന്‍ പി ബി യാക്കൂബ്, ഷമീര്‍ കെ എം, കെ എം രവി, റിയാസ്, ബിനുമോഹന്‍, എസ് പി നിതിന്‍, സുജിത് എസ് ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top