കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

ചിറ്റാര്‍: കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. മൂന്നു കല്ല് -86 മടന്തപ്പാറ സന്താറിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് ഇന്നലെ രാവിലെ എട്ടോടെ കിണറ്റില്‍ വീണത്. വിവരം അറിഞ്ഞ് സീതത്തോട്ടില്‍ നിന്നുമെത്തിയ അഗ്്‌ന ശമന സേനാംഗങ്ങള്‍ ആറ് മണിക്കൂറിന് ശേഷം പോത്തിനെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ വിജയന്‍, ലീഡിങ് ഫയര്‍മാന്‍ അനുരാഗ്, ഫയര്‍മാന്‍ ശരത്, പ്രശാന്ത്, സജി, ഡ്രൈവര്‍ വിജയന്‍, ഹോം ഗാര്‍ഡ് സന്തോഷ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.  വികസന സമിതി അടൂര്‍: താലൂക്ക് വികസന സമിതിയോഗം ഇന്ന് രാവിലെ 10.30ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ താലൂക്ക് ഓഫിസില്‍ ചേരും.

RELATED STORIES

Share it
Top