കിണറ്റില്‍ വീണ കുഞ്ഞും രക്ഷിക്കാന്‍ ശ്രമിച്ച വല്യുപ്പയും മരിച്ചു

ചെര്‍പ്പുളശ്ശേരി: കിണറ്റില്‍ വീണ പേരക്കുട്ടിയും രക്ഷിക്കാനിറങ്ങിയ വല്യുപ്പയും മരിച്ചു. മോളൂര്‍ വാഴക്കപറമ്പില്‍ ഖാലിദ് (65), പേരകുട്ടി മുഹമ്മദ് ജാബിര്‍ (2) എന്നിവരാണ് മുങ്ങിമരിച്ചത്.
ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ 12 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. ഇതു കണ്ട ഖാലിദ് ഉടനെ കിണറ്റിലേക്കു ചാടി. എന്നാല്‍, ആഴമുള്ള കിണറില്‍ വായുസഞ്ചാരം വളരെ കുറവായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് അഗ്‌നിശമന സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണറില്‍ വായുസഞ്ചാരം കുറവായതിനാല്‍ നാട്ടുകാര്‍ക്കു രക്ഷാപ്രവര്‍ത്തനം നടത്താനും കഴിഞ്ഞില്ല.
ഖാലിദിന്റെ ഭാര്യ: ബുഷറ. മക്കള്‍: റഷീദ്, ഇര്‍ശാദ്, സല്‍മത്ത്, തസ്‌നീബാനു. ജാബിറിന്റെ പിതാവ്: റഷീദ്, മാതാവ്: ജസീല. സഹോദരങ്ങള്‍: റിയ, ജസ്‌റീന്‍. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. അബൂദബി എയര്‍പോര്‍ട്ടില്‍ ജീവനക്കാരനായ റഷീദ് നാട്ടിലെത്തി. രാത്രി മോളൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹങ്ങള്‍ ഖബറടക്കി.

RELATED STORIES

Share it
Top