കിണറ്റില്‍ വീണ എലിയെ പുറത്തെടുത്ത് തിരിച്ചുകയറുന്നതിനിടെ വഴുതി വീണ് യുവാവ് മരിച്ചു

കാസര്‍കോട്:  കിണറ്റില്‍ വീണ എലിയെ പുറത്തെടുത്ത് തിരിച്ചുകയറുന്നതിനിടെ വഴുതി വീണ് യുവാവ് മരിച്ചു. മധൂര്‍ പെരിയടുക്കയിലെ കൂലിത്തൊഴിലാളി രമേശനാണ് (42) 75 അടി താഴ്ചയുള്ള കിണറിലേക്കുതന്നെ വീണ്്  മരിച്ചത്. ബുധനാഴ്ച വൈകിട്ട് ചൗക്കി നീര്‍ച്ചാലിലാണ് സംഭവം.

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ നിന്നും എലിയെ പുറത്തെത്തിച്ച് തിരിച്ചുകയറുന്നതിനിടെ രമേശന്‍ കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

പരേതനായ രാഘവന്‍ നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശാരദ, സന്തോഷ്, യശോദ, സരിത.

RELATED STORIES

Share it
Top