കിണറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി

മഞ്ചേശ്വരം: ഫയര്‍ഫോഴ്‌സ് രക്ഷിച്ചു കരക്കെത്തിച്ച യുവതി വീണ്ടും കിണറില്‍ ചാടി. തുടര്‍ന്ന് വീണ്ടും യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മിയാപദവിലാണ് സംഭവം. ചണ്ടിത്തോട്ടെ ഹരീഷിന്റെ ഭാര്യ കാവ്യ (22)യാണ് മിയാപദവ് ജങ്ഷനിലെ കിണറില്‍ ചാടിയത്. രണ്ടുപേര്‍ ഉടന്‍ യുവതിയെ രക്ഷിക്കാനായി കിണറില്‍ ചാടിയെങ്കിലും മൂവരും കിണറില്‍ കുടുങ്ങുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഉപ്പള ഫയര്‍ഫോഴ്‌സ് സംഘമാണ് ഇവരെ രക്ഷിച്ചത്.

RELATED STORIES

Share it
Top