കിണറ്റില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തിനാദാപുരം: കിണറ്റില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ അഗ്നിശമന സേന രക്ഷിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. കല്ലാച്ചി പുഷ്പ ഗ്യാസ് ഗോഡൗണിന് സമീപത്തെ മേപ്പള്ളി ഹലിമയുടെ വീട്ടിലെ കിണര്‍ ശുചീകരിക്കാന്‍ ഇറങ്ങിയ കുമ്മങ്കോട് വലിയ പിടികയില്‍ മഹ്ഷൂക്ക് (17), ചിറക്കല്‍ ഷഹീര്‍ (17) എന്നിവരാണ് മണിക്കൂറുകളോളം കിണറ്റില്‍ അകപ്പെട്ടത്. ഇരുവരും കിണര്‍ വൃത്തിയാക്കിയതിന് ശേഷം കരയ്ക്ക് കയറാനുള്ള ശ്രമത്തിനിടെ കൈവഴുതി കിണറ്റില്‍ തന്നെ വിഴുകയായിരുന്നു. തുടര്‍ന്ന് അവശരായി കിണറ്റിന്‍ അകപ്പെട്ട ഇരുവരെയും ചേലക്കാട് നിന്ന് ഫയര്‍മാന്‍ കെ കെ ബൈജുവിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിസേന രക്ഷപ്പെടുത്തുകയായിരുന്നു. സേനാഗങ്ങള്‍ ആയ വിനീത് അഭിലാഷ്, കെ പി ദിനേഷ്, വിനോദന്‍, സദാനന്ദന്‍ .മുരളിധരന്‍ രഘുനാഥ്, പി ബിജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top