കിണറുകളിലെ വെള്ളം മലിനമായ സംഭവം: പരിശോധനാ റിപോര്‍ട്ട് പുറത്തുവന്നു

ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കാരിക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ കിണറുകളിലെ വെള്ളം മലിനമായ സംഭവം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു.
മലിനജല സംസ്‌ക്കരണത്തിനായി മതിയായ സംവിധാനം ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അശുപത്രിക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ 15ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജുമെന്റ് റൂള്‍സ് വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നതായും പ്ലാസ്റ്റിക്, ഉപയോഗ്യമല്ലാത്ത മരുന്നുകള്‍ തുടങ്ങിയവ ഇന്‍സിനറേറ്ററില്‍ കത്തിക്കുന്നതായും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇന്‍സിനറേറ്ററില്‍ നിന്നുണ്ടാകുന്ന ചാരം ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാത്തതിനാല്‍ സമീപത്തെ കിണറുകളിലെ വെള്ളം മലിനപ്പെട്ടതായും സംശയിക്കുന്നതായും സൂചിപ്പിക്കുന്നുണ്ട്.
മലിനജല സംസ്‌ക്കാരണത്തിനായി മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ആശുപത്രി ബോര്‍ഡിന്റെ പ്രവര്‍ത്താനാനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് കുറ്റകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

RELATED STORIES

Share it
Top