കിണര്‍ കുഴിക്കുന്നതിനിടെ തൊഴിലാളി ശ്വാസം ലഭിക്കാതെ കുഴഞ്ഞ് വീണു

മൂവാറ്റുപുഴ: കിണര്‍ കുഴിക്കുന്നതിനിടെ തൊഴിലാളി ശ്വാസം ലഭിക്കാതെ കുഴഞ്ഞ് വീണു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷപെടുത്തി. കടാതി സ്വദേശി മണി(48)യെ ആണ് രക്ഷപെടുത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 9.30 ഓടെ മാറാടി ചെളി കണ്ടത്തില്‍ ബിജു വര്‍ക്കിയുടെ പുരയിടത്തില്‍ കിണര്‍ കുഴിക്കുന്നതിനിടെ ആണ് സംഭവം. 26 അടി താഴ്ചയിലെത്തിയതോടെ മണിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട കിണറിന് മുകളില്‍ നിന്നവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ ഓഫിസര്‍ കെ.എ ജാഫര്‍ ഖാന്‍ കിണറില്‍ ഇറങ്ങി  മണിയെ കരയ്ക്ക് കയറ്റുകയായിരുന്നു.

RELATED STORIES

Share it
Top