കിണര്‍വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തും

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെയും സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്നു.
ഈ മാസം 8, 9 തിയ്യതികളിലാണ് പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പും ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റും കേരള വാട്ടര്‍ അതോറിറ്റിയും സംരംഭത്തില്‍ പങ്കാളികളാണ്. മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനമനുസരിച്ചാണ് കിണര്‍വെള്ള ഗുണനിലവാരപരിശോധന നടത്തുന്നത്. ക്ലോറിനേഷന്‍ നടത്തിയ കിണറുകളിലെ കുടിവെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
പരിശോധനാഫലം ഉള്‍പ്പെടെ കിണറിന്റെ വിവരങ്ങള്‍ മൊബൈല്‍ ആപ് വഴിയും മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

RELATED STORIES

Share it
Top