കിണര്‍വെള്ളം മലിനമായ വീട്ടുകാര്‍ക്ക് നാല് പൊതുടാപ്പുകള്‍ കൂടി സ്ഥാപിക്കും

ചാലക്കുടി: താലൂക്ക് ആശുപത്രി പരിസരത്ത് കിണര്‍വെള്ളം മലിനമായ വീട്ടുകാര്‍ക്ക് കുടിവെള്ളത്തിനായി നാല് പൊതുടാപ്പുകള്‍ കൂടി സ്ഥാപിക്കും. പ്രശ്‌ന പരിഹാരത്തിനായി നഗരസഭ ചെയര്‍പേഴ്‌സന്റെ ചേമ്പറില്‍ പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയിലാണ് പൈപ്പ് സ്ഥാപിക്കാന്‍ ധാരണയായത്.
നിലവില്‍ എട്ട് വീട്ടുകാരുടെ കിണര്‍ വെള്ളമാണ് മലിനമായിട്ടുള്ളത്. നേര്‍ത്തെ നിലവിലുണ്ടായിരുന്ന പൊതുടാപ്പിന് സമീപമായി മറ്റൊരു ടാപ്പ് നഗരസഭ സ്ഥാപിച്ചിരുന്നു. ഇതിന് പുറമെയാണ് നാല് ടാപ്പുകള്‍ കൂടി സ്ഥാപിക്കുന്നത്. പ്രദേശവാസികളുടെ ആവശ്യപ്രകാരം മലിനമായിട്ടുള്ള കിണറുകളില്‍ നഗരസഭ ക്ലോറിനേഷന്‍ നടത്തും. ആശുപത്രി കോമ്പൗണ്ടിലെ സോക്ക് പിറ്റുകളില്‍ നിന്നുമാണോ മലിനജലം എത്തുന്നതെന്ന് ഉറപ്പാക്കാന്‍ സോക്ക് പിറ്റുകള്‍ തുറന്ന് പരിശോധിക്കാനും യോഗത്തില്‍ തീരുമാനിച്ചു. തിങ്കളാഴ്ച ഡി.എം.ഒ:ആശുപത്രിയിലും പ്രദേശത്തും പരിശോധന നടത്തും. തുടര്‍ന്ന് ശാശ്വപരിഹാരത്തിനുള്ള നടപടി സ്വീകരിക്കും. ഇക്കോളി ബാക്ടീരയുടെ സാന്നിധ്യം ഉണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇവിടത്തെ കിണറുകളില്‍ നിന്നും ശേഖരിച്ച വെള്ളം പരിശോധിച്ചതില്‍ കണ്ടെത്തിയിരുന്നു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.  വിത്സന്‍ പാണാട്ടുപറമ്പില്‍, പി.എം.ശ്രീധരന്‍, ബിജി സദാനന്ദന്‍, പങ്കെടുത്തു.

RELATED STORIES

Share it
Top