കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. 6,895 പോയിന്റോടെ നിലവിലെ ലോക ചാമ്പ്യന്‍  ഡെന്‍മാര്‍ക്കിന്റെ ആക്‌സ്ലെനെ പിന്തള്ളിയാണ് ശ്രീകാന്ത്  തലപ്പത്തേക്കെത്തിയത്.സൈന നെഹ്‌വാളിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. 2015ലാണ് സൈന ഒന്നാം റാങ്കിലെത്തിയത്. ആസ്‌ത്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനമാണ് റാങ്കിങില്‍ നേട്ടം സമ്മാനിച്ചത്. ഗെയിംസിലെ മിക്‌സഡ് ഡബിള്‍സില്‍ ശ്രീകാന്ത് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു. കൊറിയയുടെ സോന്‍ വാന്‍ ഹൊയാണ് മുന്നാം സ്ഥാനത്ത്. അതേ സമയം വനിതകളുടെ റാങ്കിങില്‍ പി വി സിന്ധുവിന് മാത്രമാണ് ആദ്യ 10നുള്ളില്‍ ഇടം പിടിക്കാനായത്. സിന്ധു മൂന്നാം സ്ഥാനത്താണുള്ളത്.

RELATED STORIES

Share it
Top