'കിടിലന്‍' സര്‍വീസുമായിഓട്ടോഡ്രൈവര്‍

വൈപ്പിന്‍: ഏത് പാതിരാത്രിയിലും കിടിലനെ വിളിക്കാം ഒരു ഒഴിവ് കഴിവും പറയാതെ കിടിലന്‍ പാഞ്ഞെത്തും.— നാട്ടുകാര്‍ക്ക് നിരവധി അനുഭവസാക്ഷ്യങ്ങളാണ് കിടിലനെകുറിച്ചുള്ളത്. പള്ളിപ്പുറം കോണ്‍വെന്റ് കടപ്പുറം നിവാസിയായ റോക്കിയാണ് കിടിലന്‍ ഓട്ടോറിക്ഷയുടെ സാരഥി.— പേരു പോലെതന്നെയാണ് കിടിലന്റെ സാമൂഹ്യപ്രവര്‍ത്തനവും. കിടിലന്റെ സേവനം നാട്ടുകാര്‍ക്ക് അനുഗ്രഹമാകുവുകയാണ്.മാതൃകാ പ്രവര്‍ത്തനംകൊണ്ട് മറ്റുള്ള ഓട്ടോറിക്ഷക്കാരില്‍ നിന്നും വ്യത്യസ്തനാണ് റോക്കി. രാത്രി കാലങ്ങളില്‍ കൂടുതലും ആശുപത്രി കേസുകളാണ് കിടിലനെ തേടിയെത്തുന്നത്. ആശുപത്രിയില്‍ എത്തിച്ച് കൂലിയും വാങ്ങി മടങ്ങുന്ന സ്വഭാവമില്ല. രോഗിയുടെ കൂടെ എല്ലാ സഹായത്തിനും റോക്കിയുണ്ടാവും. രണ്ടുവര്‍ഷം മുമ്പ് അപകടത്തില്‍പ്പെട്ട് പെരുവഴിയില്‍ കിടന്ന കുടുംബത്തിലെ മൂന്നുപേരുടെ രക്ഷകനായത് റോക്കിയാണ്. ഇതിനകം നിരവധിപേര്‍ക്ക് റോക്കിയുടെ പ്രവര്‍ത്തനം ആശ്വാസമായിട്ടുണ്ട്. പള്ളിപ്പുറം പഞ്ചായത്തിലെ 16 ാം വാര്‍ഡിലെ വയോധികയാണ് റോക്കിയുടെ ഓട്ടോറിക്ഷയ്ക്ക് കിടിലന്‍ എന്ന പേരിട്ടത്. വളരെ മോഡേണ്‍ ആയിട്ടാണ് കിടിലന്റെ സവാരി. ഫസ്റ്റ് എയ്ഡ് സൗകര്യം ഉള്‍പ്പെടെ ഫോണ്‍ ചാര്‍ജിങ്ങും മറ്റും ഉണ്ട്. ചെറായി ദേവസ്വംനട സ്റ്റാന്റിലാണ് കിടിലന്‍ സര്‍വീസ് നടത്തുന്നത്.

RELATED STORIES

Share it
Top