കിടപ്പുരോഗികളുടെ സംഗമം

മുക്കം: ഗ്രെയ്‌സ് പാലിയേറ്റീവ് കെയറിന്റെ ഏഴാമത് രോഗീ സംഗമം-സവിധം 18 വിവിധ പരിപാടികളോടെ ചേന്ദമംഗല്ലൂര്‍ ജിഎം യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ജെഡിറ്റി ഇസ്്‌ലാം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപിക ജിമി ജോണ്‍ ഉദ്ഘാടനം ചെയ്തു. കെ അബ്ദുസമദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രെയ്‌സ് നടത്തിയ ത്രൈമാസ ഹോംനഴ്‌സ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദ മോയിന്‍കുട്ടി നിര്‍വ്വഹിച്ചു. പി പി അനില്‍കുമാര്‍, ശഫീഖ് മാടായി, എ ഗഫൂര്‍ മാസ്റ്റര്‍, ഡോ. ശ്യാം മുതലിയാര്‍, ഡോ. ആനി ശ്യാം, സുമി ജോണ്‍, കെ സി മുഹമ്മദലി, പി കെ ശരീഫുദ്ദീന്‍ സംസാരിച്ചു. സ്പര്‍ശം പാലിയേറ്റീവ് വിദ്യാര്‍ഥി കൂട്ടായ്മ ഒരുക്കിയ കലാപരിപാടികള്‍, കെ വി റഊഫിന്റെ നേതൃത്വത്തില്‍ ഗാനമേള എന്നിവ അരങ്ങേറി.

RELATED STORIES

Share it
Top