'കിങ്' കോഹ്‌ലിയെ വീഴ്ത്തിയ 'കിങ് 'സ്പിന്‍; ആദില്‍ റഷീദിന്റെ അദ്ഭുത ബോള്‍


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പുറത്താക്കിയ ആദില്‍ റഷീദിന്റെ സ്പിന്‍ ബൗളിങാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ആസ്‌ത്രേലിയയുടെ മുന്‍ ഇതിഹാസ സ്പിന്‍ ബൗളര്‍ ഷെയ്ന്‍ വോണിന്റെ സ്പിന്‍ മാന്ത്രികതയോടാണ് റഷീദിന്റെ ബൗളിങിനെ ക്രിക്കറ്റ് വിദഗ്ധര്‍ ഉപമിക്കുന്നത്. 1993 ജൂലൈ നാലിന് നടന്ന ആഷസ് ടെസ്റ്റില്‍ മൈക്ക് ഗാറ്റിങ്‌സിനെ പുറത്താക്കിയ ഷെയ്ന്‍ വോണിന്റെ ടേണിങ് ബൗളിന് സമാനമായ പന്തായിരുന്നു റാഷിദ് കോഹ്‌ലിക്കെതിരേ പ്രയോഗിച്ചതെന്നാണ് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്ററായ ഡേവിഡ് ലോയിഡ് അഭിപ്രായപ്പെട്ടത്. നിലവിലെ ലോകക്രിക്കറ്റര്‍മാരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോഹ്‌ലിയെ കാഴ്ചക്കാരനാക്കി റഷീദ് വിക്കറ്റ് പിഴുതെടുക്കുകയായിരുന്നു. ലെഗ് സ്റ്റംപിലേക്ക് പിച്ച് ചെയ്ത പന്താണ് തിരിഞ്ഞ് കോഹ്‌ലിയുടെ ഓഫ്സ്റ്റംപ് തെറിപ്പിച്ചത്. പുറത്താകലിന് ശേഷം വിരാട് കോഹ്‌ലിയുടെ മുഖഭാവം തന്നെ വ്യക്തമാക്കുന്നുണ്ടായിരുന്നു ആ പന്തിന്റെ മനോഹാരിത.1993ല്‍ ഷെയ്ന്‍ വോണ്‍ എറിഞ്ഞ പന്ത് 14 ഡിഗ്രി തിരിഞ്ഞാണ് മൈക്ക് ഗാറ്റിങ്‌സിന്റെ ഓഫ്സ്റ്റംപ് തെറിപ്പിച്ചത്. ഇംഗ്ലണ്ട് മണ്ണിലെ തന്റെ ആദ്യ മല്‍സരത്തിലായിരുന്നു വോണിന്റെ മാന്ത്രിക ബോള്‍ പിറന്നത്.

RELATED STORIES

Share it
Top