കിങ്‌സ് ഇലവന്‍ പഞ്ചാബ് പുതിയജഴ്‌സി പുറത്തിറക്കിപഞ്ചാബ്: ഐപിഎല്‍ 11ാം എഡിഷനിലേക്കുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ജഴ്‌സി പുറത്തിറക്കി. ടീം ഒഫീഷ്യല്‍സ് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കിയത്. ജലശുദ്ധീകരണ കമ്പനിയായ കെന്റ് ആര്‍ ഒയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഇത്തവണ പഞ്ചാബ് ജഴ്‌സിയിറക്കിയിരിക്കുന്നത്. പഞ്ചാബിന്റെ ടീം ഉടമയായ മോഹിത് ബര്‍മന്‍,ടീം ഡയറക്ടര്‍ വീരേന്ദര്‍ സേവാഗ്, നായകന്‍ രവിചന്ദ്ര അശ്വിന്‍, സിഇഒ സതീഷ് മേനോന്‍ കെന്റ് ആര്‍ ഒ എംഡി മഹേഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് നടത്തിയ സമ്മേളനത്തിലാണ് ടീം ജഴ്‌സി പ്രകാശനം ചെയ്തത്.

RELATED STORIES

Share it
Top