കിങ്‌സാണ് പഞ്ചാബ്; അശ്വിനും സംഘവും ആളിക്കത്തിയാല്‍ എതിരാളികള്‍ പേടിക്കണംഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും ശക്തമായ നിരയുമായാണ് കിങ്‌സ് ഇലന്‍ പഞ്ചാബെത്തുന്നത്. രവിചന്ദ്ര അശ്വിന്‍ നായകനാവുന്ന പഞ്ചാബിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒന്നിനൊന്ന് മികച്ചതാണ്. അവസാന സീസണിലെ ടീമിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും മികച്ച പ്രകടനം പുറത്തെടുത്ത ഹാഷിം അംലയെയും ഈ സീസണില്‍ പഞ്ചാബ് തഴഞ്ഞു. അതേ പോലെ ബംഗളൂരു കൈവിട്ട ക്രിസ് ഗെയ്‌ലിനെ ഇത്തവണ പഞ്ചാബ് ടീമില്‍ എത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ സൂപ്പര്‍ താരം യുവരാജ് സിങും ഇത്തവണ പഞ്ചാബിനൊപ്പമാണുള്ളത്. അതേ സമയം പേസ് ബൗളിങ് നിരയില്‍ എടുത്തുപറയത്തക്ക താരങ്ങളെയൊന്നും പഞ്ചാബ് ടീമില്‍ എത്തിച്ചിട്ടില്ല. ബ്രാഡ് ഹോഡ്ജാണ് പരിശീലകന്‍. ടീം:  ബാറ്റ്‌സ്മാന്‍ - ആരോണ്‍ ഫിഞ്ച്, ഡേവിഡ് മില്ലര്‍, കരുണ്‍ നായര്‍, മനോജ് തിവാരി, മായങ്ക് അഗര്‍വാള്‍. ബൗളര്‍ - ആന്‍ഡ്രൂ ടൈ, അങ്കിത് രജപുത്, ബരീന്ദര്‍ സ്രാന്‍, ബെന്‍ ഡൗര്‍ഷ്യൂസ്, മായങ്ക് ഡഗര്‍, മോഹിത് ശര്‍മ, മുജീബ് റഹ്മാന്‍ ഓള്‍റൗണ്ടര്‍ - ആക്‌സര്‍ പട്ടേല്‍, ക്രിസ് ഗെയ്ല്‍, മന്‍സൂര്‍ ദാര്‍, മാര്‍ക്കസ് സ്‌റ്റോണിസ്, പര്‍ദീപ് സാഹു, യുവരാജ് സിങ്, രവിചന്ദ്ര അശ്വിന്‍. വിക്കറ്റ് കീപ്പര്‍ - കെ എല്‍ രാഹുല്‍, അക്ഷ്ദീപ് നാഥ്.

RELATED STORIES

Share it
Top