കിം ജോങ് ഉന്നിന്റെ സഹോദരി ദക്ഷിണ കൊറിയയില്‍

സോള്‍: കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് അടക്കമുള്ള ഇന്നതതല ഉത്തര കൊറിയന്‍ പ്രതിനിധിസംഘം ദക്ഷിണ കൊറിയയിലെത്തി. സോളില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനാണ് സംഘം എത്തിയത്. 1950ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണാധികാരികളുടെ കുടുംബാംഗങ്ങളിലൊരാള്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നത്. വെള്ളിയാഴ്ചയാണ് കിം യോ ജോങ് സഹോദരന്‍ കിം ജോങ് ഉന്നിന്റെ സ്വകാര്യ ജറ്റ് വിമാനത്തില്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളത്തിലെത്തിയത്. മുന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കിം യോ ജോങ് ശനിയാഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തും. ദേശീയ സ്‌പോര്‍ട് ഗ്വയ്ഡന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഷോ വിയും സംഘത്തിലുണ്ട്.  വെള്ളിയാഴ്ച നടന്ന ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇരു കൊറിയകളും ഐക്യ പതാകയ്ക്കു കീഴില്‍ അണിനിരന്നു.

RELATED STORIES

Share it
Top