കിം ജോങ് ഉന്നിന്റെ മാനസിക നിലയില്‍ ആകാംക്ഷയുണ്ടെന്ന്്യുഎസ്‌

വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ നേതാവിന്റെ കൈയിലുള്ളതിനെക്കാള്‍ വലിയ ആണവ ബട്ടണ്‍ തന്റെ കൈയില്‍ ഉണ്ടെന്ന പരാമര്‍ശം വിമര്‍ശനത്തിനിടയായതോടെ  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിരോധത്തില്‍. നിരന്തരം ആണവഭീഷണി മുഴക്കുന്ന ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കണമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. അണ്വായുധത്തിന്റെ സ്വിച്ച് തന്റെ കൈയിലാണെന്നും യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്കു കഴിയില്ലെന്നും കിം ജോങ് ഉന്‍ പുതുവല്‍സര ദിനത്തില്‍ പ്രസ്താവനയിറക്കിയിരുന്നു. തന്റെ കൈയില്‍ അതിലും ശക്തിയേറിയ ആണവ ബട്ടണ്‍ ഉണ്ടെന്ന കാര്യം കിമ്മിനെ അറിയിക്കണമെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

RELATED STORIES

Share it
Top