കാസ്‌ട്രോയുടെ പിന്‍ഗാമിയെ തേടി ക്യൂബന്‍ നാഷനല്‍ അസംബ്ലി

ഹവാന: കാസ്‌ട്രോമാരുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനായി ക്യൂബന്‍ നാഷനല്‍ അസംബ്ലി യോഗം തുടങ്ങി. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ഇന്നലെയാണു തുടങ്ങിയത്്. ഇത് അവസാനിക്കുന്നതോടെ നിലവിലെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ പടിയിറങ്ങും. ഫിദല്‍ കാസ്‌ട്രോ അസുഖബാധിതനായതിനെ തുടര്‍ന്ന് 2006ലാണു റൗള്‍ കാസ്‌ട്രോ അധികാരമേറ്റത്.
1959ലെ ക്യൂബന്‍ വിപ്ലവ ശേഷം ആദ്യമായാണു ക്യൂബന്‍ നാഷനല്‍ അസംബ്ലി കാസ്‌ട്രോയ്ക്കു പിന്‍ഗാമിയെ തേടുന്നത്. ആദ്യ വൈസ് പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനെലിനാണു കൂടുതല്‍ സാധ്യത.  31 പേരാണു പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്നത്്. 605 അംഗ നാഷനല്‍ അസംബ്ലി അംഗങ്ങള്‍ രഹസ്യ ബാലറ്റിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇതോടെ ക്യൂബയിലെ കാസ്‌ട്രോ യുഗത്തിന് അന്ത്യമാവും.

RELATED STORIES

Share it
Top