കാസര്‍കോട് സ്വദേശി ഗോവയില്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശി ഗോവയില്‍ അന്തരിച്ചു. മുംബൈയിലെ പഴയകാല വ്യാപാരി നെല്ലിക്കുന്ന് ലളിത കലാസദനം റോഡിലെ എന്‍.എ ഹൗസിലെ എന്‍.എ യൂസുഫ് എന്ന ഹീറോ യൂസുഫ് (78) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ നാലോടെ ഗോവയിലെ ആശുപത്രിയില്‍ വെച്ചാണ് മരണം. ഒരാഴ്ച മുമ്പ് ഗോവയിലെ മകന്റെ വസതിയില്‍ എത്തിയതായിരുന്നു.രണ്ട് ദിവസം മുമ്പ് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യമാര്‍: മൈമുന,പരേതയായ ആയിഷ, മക്കള്‍: സാദിഖ്, സാദാത്ത് (ഇരുവരും ഗോവ), സബ,അബൂബക്കര്‍. മരുമക്കള്‍: ദൈന, സാഹിറ, യൂസുഫ് പുന, സഹോദരി: ഫാത്തിമ. മയ്യത്ത് ഇന്ന് വൈകീട്ടോടെ നാട്ടിലെത്തിക്കും.

RELATED STORIES

Share it
Top