കാസര്‍കോട് മാരത്തണ്‍; ഷിജു കണ്ണൂരും നീതു കോട്ടയവും ഒന്നാമതെത്തി

കാസര്‍കോട്: ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിച്ച മൂന്നാമത് കാസര്‍കോട് മാരത്തണില്‍ പുരുഷന്‍മാരില്‍ ഷിജു കണ്ണൂരും വനിതകളില്‍ നീതു കോട്ടയവും ഒന്നാമതെത്തി. പ്രസാദ് പാലക്കാട്, രാ—ഗേഷ് പെരുമ്പള എ—ന്നിവരാണ് പുരുഷന്‍മാരില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍. വനിതകളില്‍ സാന്ദ്ര കോട്ടയം, ആര്‍ ശരണ്യ പന്നിപ്പാറ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് യാഥാക്രമം 10,000, 5000, 3000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരില്‍ രാഗേഷ് പെരുമ്പള, അജിത് കെ ബേഡകം, ശംഭുനാഥ് ചീമേനി എന്നിവര്‍ ജേതാക്കളായി.
കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ഓടാനെത്തി. അഞ്ചര വയസുള്ള മുഹമ്മദ് ഷിഫാ മുഹബത്തും കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരനും ഓട്ടം പൂര്‍ത്തിയാക്കി താരങ്ങളായി. താളിപ്പടുപ്പ് മൈതാനിയില്‍ നിന്നാരംഭിച്ച മരത്തണ്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലിസ്‌മേധാവി കെ ജി സൈമണ്‍ എന്നിവര്‍ ഫഌഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ശ്രീകാന്ത്, കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ്— ടി എ ശാഫി, പ്രഫ. വി ഗോപിനാഥന്‍—, മുഹമ്മദ് ഹാഷിം സംസാരിച്ചു. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപനത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍, ഡിവൈഎസ്പി എം വി സുകുമാരന്‍, പ്രഫ. വി ഗോപിനാഥന്‍, മുജീബ് അഹമ്മദ്, തസ്്‌ലിം ഐവ, എന്‍ എം ഹാരിസ്, ഗിരിഷ് സന്ധ്യ, ഖയ്യും മാളിക, മോഹനകൃഷ്ണന്‍ സിത്താര എന്നിവര്‍ സമ്മാനം നല്‍കി.

RELATED STORIES

Share it
Top