കാസര്‍കോട് ബാലകൃഷ്ണന്‍ വധക്കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍

കൊച്ചി: കാസര്‍കോട് ബാലകൃഷ്ണന്‍ വധക്കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍. അന്യമതസ്ഥയെ വിവാഹം കഴിച്ചതിനുള്ള വൈരാഗ്യം തീര്‍ക്കാന്‍ ബാലകൃഷ്ണനെ കൊലപ്പെടുത്തിയെന്നാണു കേസ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍  മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് ഹനീഫ, എ എം മുഹമ്മദ്,  അബ്ദുല്‍ഗഫൂര്‍ എന്നിവരാണു പ്രതികള്‍.
2001 സെപ്റ്റംബര്‍ 18 നു വൈകിട്ടു കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്.കാസര്‍കോട് വിദ്യാനഗര്‍ പടുവടുക്ക സ്വദേശിയും ടൗണിലെ കൊറിയര്‍ കമ്പനി ജീവനക്കാരനുമായിരുന്നു ബാലകൃഷ്ണന്‍.
കൊലയാളികളെ കണ്ടെത്താന്‍ കഴിയാതിരുന്ന കേസില്‍ ബാലകൃഷ്ണന്റെ മാതാപിതാക്കളായ റിട്ട. തഹസില്‍ദാര്‍ എം ഗോപാലന്‍  ഭാര്യ പങ്കജാക്ഷിയും പത്തു വര്‍ഷം നടത്തിയ നിയമയുദ്ധത്തിന്റെ അവസാനമാണു കേസില്‍ പ്രതികളെ കണ്ടെത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായിരുന്നു ബാലകൃഷ്ണന്‍. പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിനു സമീപമാണു അക്രമികള്‍ കുത്തികൊലപ്പെടുത്തിയത്.

RELATED STORIES

Share it
Top