കാസര്‍കോട് ഗവ. കോളജിലെ അറബിക് തസ്തികകള്‍ നികത്തണം: ന്യൂനപക്ഷ കമ്മീഷന്‍

കാസര്‍കോട്: ഗവ. കോളജില്‍ ഒഴിഞ്ഞുകിടക്കുന്ന അറബിക് തസ്തികകള്‍ നികത്തണമെന്നും കോളജില്‍ ബിഎ ഇസ്‌ലാമിക് ഹിസ്റ്ററി ആരംഭിക്കണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ കമ്മീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ വിദ്യാര്‍ഥികളുടെ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ശുപാര്‍ശ. ചേരൂര്‍ ഇത്തിഹാദുല്‍ ഇസ്‌ലാം എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ യുപി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന പരാതി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.രേഖകളില്ലാത്തതിനാ ല്‍ സ്വദേശത്ത് പോവാനാവാതെ വലയുന്ന സൗദീ പൗരനായ അബ്ദുല്‍ ബഷീറിനെ കുറിച്ചുള്ള മാധ്യമ വാര്‍ത്ത പരിഗണിച്ച് കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളറിയിക്കാന്‍ ജില്ലാ കലക്ടറോടും ബഷീര്‍ നിലവില്‍ താമസിക്കുന്ന മഞ്ചേശ്വരം സ്‌നേഹാലയം സൈക്കോളജിക്കല്‍ റിഹാബിലിറ്റേഷന്‍ സെ ന്റര്‍ അധികൃതരോടും കമ്മീഷന്‍ റിപോര്‍ട്ട് തേടി.
സ്വന്തം സ്ഥലത്ത് വീടുവെക്കുന്നതിന് അനുവാദം തേടി കൊളവയലിലെ സി മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയില്‍ കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി, വില്ലേജ് ഓഫിസര്‍ പ്രാദേശിക നീര്‍ത്തട സമിതി, കൃഷി ഓഫിസര്‍ എന്നിവര്‍ക്ക് നോട്ടീസയച്ചു.
പള്ളിക്കര നൂറുല്‍ ഇസ്‌ലാം മദ്‌റസ സ്ഥിതി ചെയ്യുന്ന 15 സെന്റ് സ്ഥലം പാട്ടവ്യവസ്ഥയില്‍ ജമാഅത്ത് കമ്മിറ്റിക്ക് അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. ആകെ 33 പരാതികള്‍ പരിഗണിച്ചതില്‍ നാല് കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്.
സിറ്റിങ്ങില്‍ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. കെ പി മറിയുമ്മ, അഡ്വ. വി വി ജോഷി, മെംബര്‍ സെക്രട്ടറി വി എ മോഹന്‍ലാല്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top