കാസര്‍കോട് കോണ്‍ഗ്രസ്സില്‍ കൂട്ടരാജികാസര്‍കോട്: കാസര്‍കോട് ജില്ലാകോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി. രണ്ട് ഡിസിസി ഭാരവാഹികളടക്കം നാല്‍പതുപേരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്. അച്ചടക്ക നടപടിക്കു വിധേയനായ ഡിഎംകെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷവില്‍ വിമതനായി മല്‍സരിച്ചതിനെത്തുടര്‍ന്നായിരുന്നു മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന് അച്ചടക്ക നടപടി പിന്‍വലിച്ച് മുഹമ്മദിനെ തിരിച്ചെടുത്തതാണ് രാജിയിലേക്ക് നയിച്ചത.്


[related]

RELATED STORIES

Share it
Top