കാസര്‍കോടിനെ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന ആവശ്യം വീണ്ടുംകാസര്‍കോട്: കന്നഡ ഭൂരിപക്ഷ പ്രദേശങ്ങളെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കന്നഡ രക്ഷാവേദിഗെ 12ന് കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തു. കന്നഡ ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ  പ്രദേശങ്ങളെ കര്‍ണാടകയില്‍ കൂട്ടിച്ചേര്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. ജനപ്രതിനിധികളുടെ നിഷ്‌ക്രിയത്വവും നിരുത്തരവാദപരമായ നയങ്ങളും മൂലമാണ് കാസര്‍കോടിനെ കേരളത്തില്‍ ചേര്‍ത്തതെന്ന് വേദിഗെ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ഷെട്ടി പറഞ്ഞു.കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ കര്‍ണാടകയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മഹാജന്‍ കമ്മീഷന്‍ കാസര്‍കോട് കര്‍ണാടകയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോടിനെ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

RELATED STORIES

Share it
Top