കാസര്‍കോടന്‍ മുസ്‌ലിം വിഭവങ്ങളുടെ രുചിയുല്‍സവമൊരുക്കി സിദ്ദിലീഷ്യസ്‌പൊവ്വല്‍: കാസര്‍കോടിന്റെ തനതായ മുസ്‌ലിം വിഭവങ്ങളുടെ രുചിയുല്‍സവം തീര്‍ക്കുകയാണ് കലോല്‍സവവേദിയില്‍ എല്‍ബിഎസിലെ കുട്ടികള്‍. മാര്‍ച്ച് 10, 11 തയതികളില്‍ സിദ്ധി എന്ന പേരില്‍ കോളജില്‍ നടക്കുന്ന ടെക് ഫെസ്റ്റിന്റെ നടത്തിപ്പിന് പണം സ്വരൂപിക്കുന്നതിനായാണ് ഇവര്‍ സിദ്ധിലീഷ്യസ് എന്ന പേരില്‍ ഫുഡ് സ്റ്റാള്‍ ആരംഭിച്ചിരിക്കുന്നത്.
ബിരിയാണി, ഉന്നക്കായ, മുട്ടപ്പോള, കായപ്പോള, ബനാനാലീഷ്യസ്, ബ്രഡ് പോക്കറ്റ്, എന്‍സലാഡ്, ഗുലാബ് ജാമുന്‍, ഡേറ്റ്‌സ് പോപ്പ് എന്നിങ്ങനെ പോകുന്നു വിഭവങ്ങളുടെ നീണ്ടനിര. മുന്തിരി ജ്യൂസും സോഡ, പുതിന, സോഡ എന്നിവ ചേര്‍ത്തുണ്ടാക്കിയ മോജിറ്റോസ് എന്ന പാനീയവും ഇവിടെ കുടിക്കാന്‍ കിട്ടും. വില 15 രൂപ. വിഭവങ്ങളെല്ലാംതന്നെ വിദ്യാര്‍ഥിനികള്‍ സ്വയം വീട്ടില്‍ നിന്നും തയാറാക്കിക്കൊണ്ടുവന്നതാണ്. രണ്ടുദിവസം കൊണ്ടുതന്നെ കച്ചവടം സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു.

RELATED STORIES

Share it
Top