കാശ്മീര്‍: ഏറ്റുമുട്ടലില്‍ കൊല്ലപെട്ടവരുടെ എണ്ണം ആറായി


ശ്രിനഗര്‍: ജമ്മു കാശ്മിരിലെ അനന്ദ്‌നാഗില്‍ ഇന്ന് രാവിലെ നടന്ന ഏറ്റ്മുട്ടലില്‍  കൊല്ലപെട്ടവരുടെ എണ്ണം ആറായി,ഒരു പോലീസുകാരനും നാല് സായുധരും സാധാരണക്കാരനുമാണ്‌ കൊല്ലപെട്ടത്.കൊല്ലപെട്ടത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു കാശ്മിര്‍(ഐഎസ്‌ജെകെ) എന്ന സംഘടനയില്‍ പെട്ടവരാണെന്നും ,കൊല്ലപെട്ട സായുധരില്‍ ഐഎസ്‌ജെകെയുടെ മുതിര്‍ന്ന നേതാവ് ദാവൂദ് ഉള്ളതായി തിരിച്ചറിഞ്ഞതായും സൈന്യം അറിയിച്ചു.
മൂന്ന് സായുധര്‍ സ്ഥലത്തെ ഒരു വീട്ടില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന പ്രാഥമിക വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.സായുധര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥല്‍ വെടിവെപ്പില്‍ കൊല്ലപെടുകയും  ഭാര്യക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഒരു പോലീസ് ഉദ്യോഗസ്ഥനും വെടിവെപ്പില്‍ കൊല്ലപെട്ടിട്ടുണ്ട്.ശ്രിനഗറിലെയും അനന്ദ്‌നാഗിലെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top