കാശ്മീരില്‍ വീണ്ടും ഏറ്റ്മുട്ടല്‍-സൈന്യം മൂന്ന് സായുധരെ വധിച്ചു


ശ്രീനഗര്‍: കാശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റ്മുട്ടലില്‍ ഇന്ത്യന്‍ സൈന്യം മൂന്ന് സായുധരെ വധിച്ചു. നേരത്തെ പോലീസ് കോണ്‍സ്റ്റബിള്‍ സലീം അഹ്മമദിനെ തട്ടികൊണ്ട് പോയവരെന്ന് സംശയിക്കപെടുന്ന സായുധരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു.പ്രദേശത്ത് സായുധരുടെ സാനിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലാണ് ഏറ്റ്മുട്ടലില്‍ കലാശിച്ചത്.

കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നിരവധി ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
നാലോളംസായുധര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് സിആര്‍പിഎഫും സൈന്യവും നടത്തിയ സംയുക്ത തിരച്ചിലാണ് എറ്റ്മുട്ടലിന് വഴിമാറിയത്.
ഏറ്റുമുട്ടലില്‍ മൂന്നു സായുധരെ കൊലപ്പെടുത്തിയതായി ജമ്മു കശ്മീര്‍ ഡിജിപി എസ് പി വൈദ് അറിയിച്ചു. അവശേഷിക്കുന്നവരെ പിടികൂടാനായി തെരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
അതിനിടെ സൈനിക നടപടിക്കിടെ സുരക്ഷാസേനയ്‌ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസുകാരനെ വധിച്ച ഭീകരരാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ടുദിവസം മുമ്പാണ് സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top