കാവേരി പ്രശ്‌നം: വൈകോയുടെ അനന്തിരവന്‍ സ്വയം തീകൊളുത്തിചെന്നൈ:കാവേരി പ്രശ്‌നത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ തമിഴ്‌നാട് രാഷ്ട്രീയ നേതാവ് വൈക്കോയുടെ അനന്തിരവന്‍ സുരേഷ് സ്വയം തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സുരേഷിനെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 വയസ് പ്രായമുള്ള മറ്റൊരു യുവാവും പ്രതിഷേധത്തിന്റെ ഭാഗമായി സ്വയം തീകൊളുത്തിയിട്ടുണ്ട്.
ഈറോഡില്‍ പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു സംഭവം. സ്വന്തം ജീവനെ ബലികഴിച്ച് പ്രതിഷേധിക്കരുതെന്ന് വൈക്കോ അനുയായികളോട് ആഹ്വാനം ചെയ്തു. പ്രക്ഷോഭം സമാധാന പൂര്‍ണമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top