കാവേരി പ്രക്ഷോഭം കത്തുന്നു; ഐപിഎല്‍ ചെന്നൈ വിട്ട് കേരളത്തിലേക്ക്?


തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കാവേരി പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മല്‍സരങ്ങളുടെ വേദി കേരളത്തിലേക്ക് മാറ്റുമെന്ന് റിപോര്‍ട്ടുകള്‍. ഇന്നലെ നടന്ന കൊല്‍ക്കത്ത ചെന്നൈ മല്‍സരം നടക്കുന്ന സ്‌റ്റേഡിത്തിന് പുറത്ത് വിവിധ തമിഴ് സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വന്‍ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്. വന്‍ സുരക്ഷാവലയത്തിനുള്ളില്‍ മല്‍സരം നടന്നുവെങ്കിലും സംഘര്‍ഷം പരിഗണിച്ച് വേദി മാറ്റിയേക്കുമെന്നാണ് സൂചന. നേരത്തെ തന്നെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിത്തില്‍ മല്‍സരം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് ബിസിസിഐയും സിഎസ്‌കെ മാനേജ്‌മെന്റും കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു. ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ സമ്പൂര്‍ണ സമ്മതമറിയിച്ച കെസിഎ, ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വിട്ടുകൊടുക്കാമെന്നും വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top