കാവേരി പൊതുസ്വത്ത്: കര്‍ണാടകത്തിന് അനുകൂലമായി വിധി

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അനുകൂല വിധി. വിധിയിലൂടെ 14.75 ഘനഅടി ജലം കര്‍ണാടകത്തിന് അധികം ലഭിക്കും. അധികജലം വേണമെന്ന കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആവശ്യം കോടതി തള്ളി.തമിഴ്‌നാടിന്  192 ടിഎംസി ജലം കൊടുക്കണമെന്ന െ്രെടബ്യൂണല്‍ വിധിയില്‍ കുറവുവരുത്തി 177.25 ടിഎംസി ജലം മാത്രം നല്‍കിയാല്‍ മതിയെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കേരളവും തമിഴ്‌നാടും കര്‍ണാടകവും പുതുച്ചേരിയും കക്ഷികളായ കേസില്‍ കര്‍ണാടകത്തിന് 14.75 അധികമായി നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.
2007ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. 192 ടി.എം.സി. അടി വെള്ളം തമിഴ്‌നാടിന് നല്‍കണമെന്നായിരുന്നു െ്രെടബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്ത് തമിഴ്‌നാടിനുള്ള പങ്ക് 177.25 ആയി കുറക്കുകയായിരുന്നു സുപ്രീംകോടതി. ഇതിലൂടെ 14.75 ഘനഅടി വെള്ളം കര്‍ണാടകത്തിന് അധികമായി ലഭിക്കും. തമിഴ്‌നാട്, കേരളം, കര്‍ണാടകം എന്നീ മുന്നു സംസ്ഥാനങ്ങളും കേസില്‍ കക്ഷികളാണ്. മൂന്ന് സംസ്ഥാനങ്ങളും വിധി ലംഘിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കേരളത്തിന് 30 ടിഎംസിയും പുതുച്ചേരിക്ക്ഏഴ് ടിഎംസി ജലവുമാണ് നേരത്തെ െ്രെടബ്യൂണല്‍ വിധിയില്‍ അനുവദിച്ചത്. ഇതേ അളവ് തന്നെ നിലനിര്‍ത്തിയാണ് സുപ്രിംകോടതിയും വിധി പ്രസ്താവിച്ചിരിക്കുന്നത്. കാവേരി നദി ഒരു സംസ്ഥാനത്തിന്റെ സ്വത്തായി കാണാനാകില്ലെന്നും അത് പൊതുവായി കണക്കാക്കണമെന്നും വിധി പ്രസ്താവത്തില്‍ കോടതി വിലയിരുത്തി.
വിധി വരുന്നത് കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷ ശക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top