കാവേരി നദീജല തര്‍ക്കം: സംസ്ഥാനങ്ങളില്‍ നിന്നു സുപ്രിംകോടതി നിര്‍ദേശങ്ങള്‍ തേടി
kasim kzm2018-03-11T08:13:54+05:30
ന്യൂഡല്‍ഹി: കാവേരി നദീജലം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതിന് മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതു സംബന്ധിച്ചു വിഷയത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നു സുപ്രിംകോടതി നിര്‍ദേശങ്ങള്‍ തേടി. കാവേരി നദി ഒഴുകുന്ന സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക, തമിഴ്നാട്, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവയോടാണ് കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനു മുന്നോടിയായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് കേന്ദ്ര ജലവിഭവ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടത്. മാനേജ്മെന്റ് ബോര്‍ഡിന്റെ ഘടന, പ്രവര്‍ത്തനരീതി, പരിധി, അംഗങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് സംസ്ഥാനങ്ങള്‍ അഭിപ്രായങ്ങള്‍ അറിയിക്കേണ്ടത്.