കാവേരി ജലതര്‍ക്കം: കര്‍ണാടകയില്‍ 12ന് ബന്ദ്

ബംഗളൂരു: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് (സിഎംബി) ഉടന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിനെതിരേ കര്‍ണാടകയില്‍ ഈ മാസം 12ന് ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകള്‍.
സുപ്രിംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ജലവിതരണം ഉറപ്പുവരുത്താന്‍ ഉടന്‍ സിഎംബി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ പണിമുടക്കിയിരുന്നു.  തിങ്കളാഴ്ച ചെന്നൈയില്‍ സത്യഗ്രഹവും നടത്തിയിരുന്നു.

RELATED STORIES

Share it
Top