കാവേരി: ചെന്നൈ ഐപിഎല്‍ വേദിക്കു പുറത്ത് പ്രതിഷേധം

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ചെന്നൈയിലെ ഐപിഎല്‍ വേദിക്കു പുറത്ത് തമിഴ് അനുകൂല സംഘടനകളുടെ പ്രതിഷേധം. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്-കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മല്‍സരത്തിന് മണിക്കൂറുകള്‍ മുമ്പായിരുന്നു ചെന്നൈ ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിനു സമീപം സംഘടനകള്‍ പ്രതിഷേധിച്ചത്. തമിഴക വാഴുരുമൈ കക്ഷി നേതാവ് ടി വേലുമുരുകന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. മല്‍സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സ്റ്റേഡിയം ഉപരോധിക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ നീക്കം ചെയ്തു. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്

RELATED STORIES

Share it
Top