കാവേരി: കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാവണം

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ കരട് തയ്യാറാക്കണമെന്ന ഉത്തരവ് ലംഘിച്ച കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ കോടതിയലക്ഷ്യം കാണിച്ചുവെന്ന് വ്യക്തമാക്കിയ കോടതി, കേസ് പരിഗണിക്കുന്നത് മെയ് 14ലേക്ക് മാറ്റി. കേന്ദ്രസര്‍ക്കാരിനെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ മതിയായ കാരണമുണ്ടെന്നും കോടതി വ്യക്തമാക്കി.
മെയ് 14ന് കേന്ദ്ര ജലവിഭവ വകുപ്പു സെക്രട്ടറി കോടതിയില്‍ നേരിട്ടെത്തി പദ്ധതിയുടെ കരട് സമര്‍പ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 12നുശേഷം പദ്ധതി തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തേ മുതല്‍ നിലപാടെടുത്തിരുന്നത്.

RELATED STORIES

Share it
Top