കാവേരിക്കു കുറുകെയുള്ള പാലം പ്രളയത്തില്‍ തകര്‍ന്നു

മടിക്കേരി: പ്രളയത്തില്‍ കാവേരിക്ക് കുറുകെയുണ്ടായിരുന്ന 400 വര്‍ഷം പഴക്കമുള്ള പൈതൃക സ്മാരകമായ പാലം തകര്‍ന്നു. കനത്ത മഴയില്‍ കരകവിഞ്ഞ് കുത്തിയൊലിച്ച കാവേരിയിലെ അതിശക്തമായ ഒഴുക്കില്‍ പെട്ടാണ് പാലത്തിന്റെ മധ്യഭാഗം തകര്‍ന്ന് ഒലിച്ചുപോയത്. ശ്രീരംഗപട്ടണത്തിലുള്ള പാലം 1818ല്‍ മൈസൂരു രാജവംശമാണ് നിര്‍മിച്ചത്.
മാണ്ഡ്യ നഗരത്തിലെ ശിവാന സമുദ്രയിലുള്ള നാലു നൂറ്റാണ്ട് പിന്നിട്ട പാലം കാഴ്ചക്കും സിനിമാ ചിത്രീകരണത്തിനും അടക്കം ഉപയോഗപ്പെടുത്തി വരുന്നതും വിനോദ സഞ്ചാരികളുടെ പ്രിയതാവളങ്ങളിലൊന്നുമായിരുന്നു. വെല്ലസ്്‌ലി പാലം എന്നറിയപ്പെട്ട പാലത്തിന് ബ്രിട്ടീഷ് ഭരണത്തില്‍ റിച്ചാര്‍ഡ് കോളി വെല്ലസ്്‌ലിയുടെ കാലത്ത് 1835ല്‍ ലഷിങ്്ടണ്‍ പാലമെന്ന് പുനര്‍നാമകരണം നടത്തിയിരുന്നു. കാവേരിയില്‍ പതിക്കുന്ന ബാരാചുക്കി, ഗഗനച്ചുക്കി ഇരട്ട വെള്ളച്ചാട്ടങ്ങള്‍ക്കിരികിലാണു പാലം സ്ഥിതി ചെയ്യുന്നത്. മധ്യഭാഗത്ത് 40 മീറ്റര്‍ തകര്‍ന്ന് പുഴയെടുത്ത നിലയിലാണു പാലം ഇപ്പോഴുള്ളത്. ഇതോടെ യാത്രക്കാരും സഞ്ചാരികളും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.

RELATED STORIES

Share it
Top