കാവിവല്‍ക്കരണം: പാഠപുസ്തകത്തില്‍ നെഹ്‌റുവിന് പകരം സവര്‍ക്കര്‍

പനാജി: ഗോവയിലെ 10ാംക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് പകരം ആര്‍എസ്എസ് നേതാവായിരുന്ന വി ഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് ആരോപണം. കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‌യുവാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്.
സാമൂഹികശാസ്ത്ര പുസ്തകത്തിലെ 68ാം പേജില്‍ നെഹ്‌റുവും മൗലാനാ അബുല്‍ കലാം ആസാദും മഹാത്മാഗാന്ധിയും മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ പേജില്‍ നെഹ്‌റുവിന്റെ ചിത്രം മാറ്റി പകരം സവര്‍ക്കറുടെ കളര്‍ ചിത്രം ചേര്‍ത്തുവെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പ്:

RELATED STORIES

Share it
Top