കാവശ്ശേരി മുതലകുളം എസ്‌സി കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 10ന്

ആലത്തൂര്‍: കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍  പി കെ ബിജു എംപി രൂപം നല്‍കിയ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുകയനുവദിച്ച കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ മുതലകുളം എസ്‌സി കോളനി കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി.
മുതലകുളം എസ്‌സി കോളനി കുടിവെള്ള പദ്ധതിക്കായി ആറുലക്ഷം രൂപയാണ് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എംപി അനുവദിച്ചത്. പദ്ധതിയില്‍ നിന്നും അമ്പതോളം പട്ടികജാതി കുടുബംങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കും.
പതിനെട്ടായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ നിന്നും നൂറ്റിനാല്‍പ്പത് മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് നിലവിലുള്ള കുടിവെള്ള പദ്ധതിയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികളാണ് നടപ്പാക്കിയിട്ടുള്ളത്. പത്തിന് വൈകീട്ട് അഞ്ചരമണിക്ക് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഡോ. പി കെ ബിജു എംപി നിര്‍വഹിക്കും. ആലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ്് സി കെ ചാമുണ്ണി അധ്യക്ഷനാകും.
ആലത്തൂര്‍ ബിഡിഒ റിപോര്‍ട്ട് അവതരിപ്പിക്കും. വരള്‍ച്ചയെ തുടര്‍ന്നുള്ള രൂക്ഷമായ ശുദ്ധജലക്ഷാമം മറികടക്കുന്നതിനായി രൂപീകരിച്ച പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതുവരെ 904.90 ലക്ഷം രൂപ എംപി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 97 കുടിവെളള പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top