കാവനാട് ഗുണ്ടാ ആക്രമണക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

മാള: കാവനാട് നടന്ന ഗുണ്ടാ ആക്രമണത്തില്‍ മുഖ്യ പ്രതിയായ ഗുരുതിപ്പാല വടശ്ശേരി പ്രമോദ് (ഗുളിക പ്രമോദ് 26) പൊലീസ് പിടിയിലായി. അണ്ണല്ലൂരിലെ ഓട്ടുകമ്പനിയ്ക്ക് സമീപത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
കേസില്‍ നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കാവനാട്ടില്‍ കഴിഞ്ഞ ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രാത്രി പത്തരയോടെ പ്രമോദ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയും ഇതേ സമയം ഇതുവഴിയെത്തിയ യുവാവ് സഹായം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. പിന്നീട് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും വടിവാള്‍ വീശിയിരുന്നു. ഇയാള്‍ക്കെതിരെ മാള പൊലീസ് സ്‌റ്റേഷനില്‍ പതിനെട്ടോളം കേസുകള്‍ നിലവിലുണ്ട്. കാപ്പ ചുമത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ്
പറഞ്ഞു. ഡി വൈ എസ് പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മാള എസ് എച്ച് ഒ കെ കെ ഭൂപേഷ്, എസ് ഐ കെ ഒ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് അന്വേഷണം നടത്തിവരുന്നത്.

RELATED STORIES

Share it
Top